യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള ഭക്ഷ്യകിറ്റ് വിതരണത്തില്‍ അഴിമതിയുണ്ടെന്നാരോപിച്ച് മന്ത്രി കെ.ടി ജലീലിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹരജി.
വിഷയത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനും എം.ഡിയ്ക്കുമെതിരെയും അന്വേഷണം വേണമെന്നും ഹരജിയില്‍ പറയുന്നു. കൊല്ലം സ്വദേശിയാണ് ഇതുസംബന്ധിച്ച ഹരജി നല്‍കിയിരിക്കുന്നത്.
യു.എ.ഇ കോണ്‍സുലേറ്റ് വഴി ചട്ടം ലംഘിച്ച് ഇറക്കുമതി ചെയ്ത ഭക്ഷ്യകിറ്റുകള്‍ കണ്‍സ്യൂമര്‍ ഫെഡ് വഴി കെ.ടി ജലീലിന്റെ മണ്ഡലത്തില്‍ വിതരണം ചെയ്തതില്‍ അഴിമതിയുണ്ടെന്ന് പരാതിയില്‍ പറയുന്നു.
കണ്‍സ്യൂമര്‍ ഫെഡിന്റെ അധികാരം ദുര്‍വിനിയോഗം ചെയ്താണ് ഇത് വിതരണം ചെയ്തിരിക്കുന്നതെന്നും ഹരജിയില്‍ ആരോപിക്കുന്നു. ഇതിന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടന്നിട്ടുണ്ടെന്നാണ് ഹരജിയിലെ മറ്റൊരു ആരോപണം.
സനൂപ് വധം: മുഖ്യ പ്രതി നന്ദന് അറസ്റ്റില്‍
അതേസമയം മതഗ്രന്ഥവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ എന്‍ഫോഴ്സ്മെന്റെ ഡയരക്ടറേറ്റ് ജലീലിനെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ മൊഴി തൃപ്തികരമാണെന്നും ഇനി ജലീലിന്റെ മൊഴി എടുക്കേണ്ട ആവശ്യമില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറിയിച്ചിരുന്നു.
സ്വര്‍ണക്കടത്ത് കേസിലല്ല ജലീലിന്റെ മൊഴിയെടുത്തതെന്നും സ്വത്ത് വിവരം സംബന്ധിച്ച പരാതിയിലാണ് അന്വേഷണം നടത്തിയതെന്നുമാണ് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറിയിച്ചത്. സ്വര്‍ണക്കടത്തുമായി നേരിട്ടോ അല്ലാതെയൊ ജലീലിന് ബന്ധമുള്ളതായി കണക്കാക്കിയിട്ടില്ലെന്നും ഇ.ഡി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക