കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തനിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വിവരം അദ്ദേഹം തന്നെയാണ് തന്റെ ട്വിറ്ററിലൂടെ പങ്കവച്ചത്. രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
ಆತ್ಮೀಯರೆ
ಕೋವಿಡ್ ಪರೀಕ್ಷೆಯಲ್ಲಿ ನನಗೆ ಸೋಂಕು ದೃಢಪಟ್ಟಿದೆ. ಯಾವುದೇ ರೋಗ ಲಕ್ಷಣಗಳು ಇರುವದಿಲ್ಲ. ವೈದ್ಯರ ಸಲಹೆಯಂತೆ ಹೋಮ್ ಕ್ವಾರಂಟೈನ್ ಆಗಿದ್ದೇನೆ.I have tested positive for #COVID19 . As I am asymptomatic, as per doctor's advise I am in home quarantine.
— Pralhad Joshi (Modi Ka Parivar) (@JoshiPralhad) October 7, 2020
ആരാധനാലയങ്ങൾക്കുള്ള മാർഗരേഖ പുറത്തിറങ്ങി; ഒരു സമയം 20 പേർക്ക് പ്രവേശന അനുമതി
കര്‍ണാടകയില്‍ നിന്നും നേരത്തെ റെയില്‍വേ സഹമന്ത്രിയായിരുന്ന സുരേഷ് അംഗഡി കോവിഡ് ബാധിച്ചാണ് മരിച്ചത്. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവരടക്കം സംസ്ഥാനത്തെ പ്രമുഖ നേതാക്കന്മാര്ക്കും രോഗം ബാധിച്ചിരുന്നു. അടുത്തിടെ പാര്‍ലമെന്റില്‍ മണ്‍സൂണ്‍ സെഷന് നടത്തുന്നതിനായി ചുക്കാന്‍ പിടിച്ചത് ധാര്‍വാഡ് ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജോഷിയാണ്. വേഗത്തിൽ രോഗമുക്തനായി പ്രവർത്തനങ്ങളിൽ സജീവമാകാൻ ആശംസകൾ നേർന്ന് നേതാക്കന്മാരടക്കം എത്തിയിട്ടുണ്ട്.
‘ആന്റിസെറ’യുടെ ക്ലിനിക്കല്‍ ട്രയലിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി
പ്രതികരിക്കാൻ ഇവിടെ എഴുതുക