ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന പുതിയ ചിത്രത്തില്‍ തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി നായകനാവും. അണിയറപ്രവര്‍ത്തകര്‍ ഇന്ന് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സേതുപതി മുരളീധരനായി വേഷമിടുന്ന ചിത്രം സംവിധാനം ചെയ്യുക എം.എസ് സ്രീപതിയാണ്. ക്രിക്കറ്റ് ഇതിഹാസിന്റെ ജീവിതവും പോരാട്ടവും അടിസ്ഥാനമാക്കിയൊരുങ്ങുന്ന സ്പോര്‍ട്സ് ഡ്രാമ, മൂവി ട്രെയിന്‍ മോഷന്‍ പിക്ചേഴ്സ്, ഡര് മോഷന്‍ പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
മുരളീധരന്റെ ബൗളിങ് ആക്ഷനടക്കമുള്ള പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ടുള്ള പുതിയ പല പ്രഖ്യാപനങ്ങളും വരാനിരിക്കുന്നു എന്ന സൂചനയും അണിയറപ്രവര്‍ത്തകര്‍ നല്‍കിയിട്ടുണ്ട്. നേരത്തെ ചിത്രത്തിന്റെ പേര് ‘800’ ആണെന്നടക്കം പ്രചരിച്ചിരുന്നു. എന്നാല്‍, പോസ്റ്ററില്‍ പേരുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ല. 2020ല്‍ ലോകവ്യാപകമായി റിലീസ് ചെയ്യാനിരുന്ന ചിത്രം പല കാരണങ്ങള്‍ കൊണ്ട് നീണ്ടുപോയി.
മുത്തയ്യ മുരളീധരന്റെ ബയോപിക്കിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് നടന് വിജയ് സേതുപതി അറിയിച്ചിരുന്നു. തമിഴ് വംശജനായ കായികതാരമായ അദ്ദേഹം ലോകമെമ്ബാടും തെന്റ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മുരളീധരനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാണ്. ഞാന്‍ അതിനായി കാത്തിരിക്കുകയാണ്. -സേതുപതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക