ഹിസാര്‍: ഹരിയാനയില്‍ യുവ ബിസിനസുകാരനെ കൊള്ളയടിച്ച ശേഷം കാറിലിട്ട് ചുട്ടുകൊന്നു. കൊല്ലപ്പെട്ടത് ദാത്ത സ്വദേശിയായ റാംമെഹര് (35) എന്നയാളാണ്. അക്രമികള്‍ ഇയാളില്‍ നിന്ന് 11 ലക്ഷം രൂപയാണ് മോഷ്ടിച്ചത്.
‘കോവിഡ് ബാധിച്ചതു ദൈവാനുഗ്രഹം’; അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
ചൊവ്വാഴ്ച്ച രാത്രിയില്‍ ഹിസാര്‍ ജില്ലയില്‍ ആണ് സംഭവം നടന്നത്. ബാങ്കില്‍നിന്നും പണം പിന്‍വലിച്ച ശേഷം മടങ്ങുന്നതിനെടെ അക്രമികള്‍ ഇയാളെ തടഞ്ഞ് കൊള്ളയടിക്കുകയും കാറില്‍ പൂട്ടിയിട്ട് തീകൊളുത്തുകയുമായിരുന്നു. മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പൊലിസ് വീട്ടുകാരെ വിവരമറിയിച്ചത് നമ്പർ പ്ലെയ്റ്റ് നോക്കിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക