വാഷിംഗ്ടണ്‍: തനിക്കു കോവിഡ് ബാധിച്ചതു ദൈവാനുഗ്രഹമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
കോവിഡ് ബാധിച്ചശേഷവും വൈറ്റ് ഹൗസില്‍ തന്നെ തുടരാനാണു താന്‍ ആഗ്രഹിച്ചതെങ്കിലും പ്രസിഡന്റായതിനാല്‍ മികച്ച ചികിത്സയ്ക്കായി ആശുപത്രിയിലെത്തണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണു മാറിനില്‍ക്കേണ്ടി വന്നതെന്നും ട്രംപ് വ്യക്തമാക്കി.
താനിപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും കോവിഡ് ബാധിച്ചത് ഒരു തരത്തില്‍ ദൈവാനുഗ്രഹമായെന്നും
വൈറസ് ബാധിച്ചതിനാലാണു തനിക്കു റീജെനറോണ് എന്ന മരുന്നിനെ കുറിച്ചറിയാനും ഉപയോഗിക്കാനും സാധിച്ചതെന്നും തന്റെ നിര്‍ദേശപ്രകാരമാണു ചികിത്സയ്ക്കു റീജെനറോണ് ഉപയോഗിച്ചതെന്നും ഏറെ പ്രയോജനപ്രദമായ മരുന്നാണു റീജെനറോണെന്നും ട്രംപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക