യൂട്യൂബര്‍ വിജയ് പി. നായരെ മർദ്ധിച്ചു എന്ന സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരെ വിശദമായ നിയമോപദേശം ലഭിച്ച ശേഷം അറസ്റ്റു ചെയ്താൽ മതിയെന്ന് പോലീസ്. അതിനാൽ ഇവരുടെ അറസ്റ്റ് ഉടനുണ്ടായേക്കില്ല. വിജയ് പി. നായരെ മർദ്ധിച്ചത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന കാരണത്താല്‍ പോലീസ് പ്രതികളുടെ ജാമ്യാപേക്ഷ എതിർത്തിരുന്നു. മാത്രമല്ല, മുന്‍കൂര്‍ ജാമ്യം തേടി ഭാഗ്യലക്ഷ്മിയും കൂട്ടരും സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയും ചെയ്തിരുന്നു.
തിയ്യേറ്ററുകള്‍ തുറക്കാൻ ഒരുങ്ങുന്നു; ആദ്യമെത്തുക പിഎം നരേന്ദ്ര മോദി
ഭാഗ്യലക്ഷ്മി ഉള്‍പ്പടെ മൂന്ന് പേര്‍ക്കുമെതിരെ പോലീസ് ചുമത്തിയ വകുപ്പുകള്‍ സംബന്ധിച്ചാണ് നിയമോപദേശം തേടിയിരിക്കുന്നത്. മൂന്നു പേര്‍ക്കെതിരെയും മോഷണക്കുറ്റം നിലനില്‍ക്കുമോ എന്നത് സംബന്ധിച്ചാണ് പോലീസ് വീണ്ടും പരിശോധിക്കുന്നത്. ഇവര്‍ മൂന്നു പേരും വീട്ടില്‍ ഇല്ലെന്നും ഇവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക