ലോകജനതയെ ആകെ ബാധിച്ച കൊറോണ വൈറസ് നമ്മുടെ ജീവിത രീതികളെ ആകെ തകിടം മറിച്ചു. നിത്യജീവിതത്തിലെ സർവ്വ മേഖലകളിലും പെട്ടെന്നുണ്ടായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ നമുക്ക് വലിയ പ്രയാസം നേരിടേണ്ടി വന്നു. സുഹൃത്തുക്കളും കുടുംബവും ഒത്തുള്ള യാത്രകളും, പുറത്തുനിന്നുള്ള വിഭവ സമൃദ്ധമായ ഭക്ഷണങ്ങളുമെല്ലാം നമുക്ക് വിദൂര സ്വപ്നങ്ങൾ മാത്രമായി മാറി. എന്നാൽ ദീർഘ നാളത്തെ അടച്ചിടലുകൾ പ്രായോഗികമല്ലെന്ന് തിരിച്ചറിവിൽ നിന്നും നമ്മൾ കൊറോണയോടൊപ്പം ജീവിക്കാൻ ശീലിച്ചു തുടങ്ങി.
ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ വിഭവ സമൃദ്ധമായ ഭക്ഷണങ്ങൾ നമ്മുടെ വീടുകളിലേക്ക് എത്തിക്കുവാൻ ഹോം ഡെലിവറികൾ തുടങ്ങി. സുരക്ഷക്ക് പ്രാധാന്യം നൽകി ആരോഗ്യ നിർദ്ദേശങ്ങൾ പാലിച്ച് നിങ്ങളുടെ ഇഷ്ട വിഭവങ്ങൾ ഹോം ഡെലിവറിയായി വീട്ടുമുറ്റത്തെത്തിക്കുവാനുള്ള സൗകര്യം ഇപ്പോൾ തിരുവില്ലാമലയിലും.
ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി, മട്ടൻ ബിരിയാണി തുടങ്ങി എല്ലാ വിധ ബിരിയാണികളും ഏറ്റവും മിതമായ നിരക്കിൽ ഓർഡർ അനുസരിച്ച് എത്തിച്ച് തരുന്നു. ഒരു കിലോ ബിരിയാണി അരിയും ഒരു കിലോ ഇറച്ചിയും ചേർത്ത് പാകം ചെയ്ത് ഒരു കുടുംബത്തിലെ എട്ടു പേർക്ക് കഴിക്കാവുന്ന പാർസൽ വീടുകളിൽ എത്തിച്ച് നൽകുന്നു.
ബിരിയാണി കൂടാതെ മരുന്നുകൾ, ഫ്രഷ് മീറ്റ്, ഫിഷ് എന്നിവ ഓർഡറുകൾ സ്വീകരിച്ച് എത്തിച്ച് നൽകുന്നതാണ്.
ഫ്രീ ഹോം ഡെലിവറിക്കായി ബന്ധപ്പെടുക: 9446941350, 9947941350
പ്രതികരിക്കാൻ ഇവിടെ എഴുതുക