കുഡല്ലൂരിലെ തെര്‍ക്കുതിട്ടെ പഞ്ചായത്ത് യോഗത്തിനിടെ പഞ്ചായത്ത് പ്രസിഡന്റ് ദളിത് സ്ത്രീയായതിനാൽ ഇരിക്കാന്‍ കസേര പോലും നല്‍കിയില്ലെന്ന് പരാതി. പരാതിയിൽ പ്രസിഡന്റിനെ തറയില്‍ ഇരുത്തുന്നതായി പറയുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ രാജേശ്വരിയ്ക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്.
മേല്‍ജാതിക്കാരായ വൈസ് പ്രസിഡന്റിന്റെയും മറ്റ് അംഗങ്ങളുടെയും കല്പന പഞ്ചായത്ത് പ്രഡിസന്റ് നിലത്തിരുന്നാല്‍ മതിയെന്നായിരുന്നു. പുതിയ കമ്മറ്റി വന്നതിന് ശേഷം നടന്ന യോഗങ്ങളിലെല്ലാം തന്നെ നിലത്താണ് ഇരുത്താറെന്നും തനിക്ക് പുറമെ മറ്റൊരു ദലിത് അംഗത്തെയും കസേരയില്‍ ഇരിക്കാന്‍ സമ്മതിക്കാറില്ലെന്നും രാജേശ്വരി പറയുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍രാജനും പഞ്ചായത്ത് സെക്രട്ടറിക്കും എതിരെ കേസെടുത്തിട്ടുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് കുഡല്ലൂര്‍ എസ് പി ശ്രീഅഭിനവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക