ഈ വർഷത്തെ വയലാർ അവാർഡ് ഏഴാച്ചേരി രാമചന്ദ്രന്. ആണ് ലഭിച്ചിരിക്കുന്നത്. പുരസ്കാരം ലഭിച്ചത് ഒരു വിർജീനിയൻ വെയിൽകാലം എന്ന കൃതിക്കാണ്. അവാർഡ് ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന ശിൽപവുമാണ്. ഏഴാച്ചേരി രാമചന്ദ്രൻ ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ പത്രാധിപരായിരുന്നു.
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തിൽ ആണ് അദ്ദേഹം ജനിച്ചത്. ഉൾപ്പെടെ പ്രൊഫഷണൽ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡുകളും ലഭിച്ചിട്ടുണ്ട്.
പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്. ചലച്ചിത്ര അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുപ്പതിലധികം ചലച്ചിത്രഗാനങ്ങളും രചിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക