ഭക്ഷണത്തിനു രുചിയും സുഗന്ധവും കൂട്ടാൻ സുഗന്ധ വ്യഞ്ജനമായ നക്ഷത്രപ്പൂവ് പോലെ സുന്ദരയായ തക്കോലത്തെ (Star Anise) ഉപയോഗിക്കാറുണ്ട്. ഈ തക്കോലത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്.
1. കാൻസർ തടയും: പോളി ഫിനോളുകളും ഫ്ളേവനോയിഡുകളും ധാരാളം അടങ്ങിയ തക്കോലം കാൻസർ തടയും
2. ആന്റി ബാക്ടീരിയൽ: ഭക്ഷണത്തിൽ തക്കോലം ഉൾപ്പെടുത്തുന്നത് ശരീരത്തിൽനിന്നു ഹാനികരമായ ബാക്ടീരിയകളെയും വൈറസിനെയും തുരത്താൻ സഹായിക്കും
3. ജീവകങ്ങൾ : വൈറ്റമിൻ എ, സി എന്നിവ തക്കോലത്തിൽ ധാരാളം ഉണ്ട്. കോശങ്ങളുടെ ആരോഗ്യം, ചർമത്തിന്റെയും കണ്ണുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ തക്കോലം സഹായിക്കും
4. ലൈംഗികത: സ്ത്രീപുരുഷന്മാരിൽ ലൈംഗിക തൃഷ്ണ വർധിപ്പിക്കാൻ പതിവായി തക്കോലം ഉപയോഗിക്കാം
5. ഗ്യാസ് ട്രബിൾ: തക്കോലം ഇട്ടു തിളപ്പിച്ച വെള്ളം ഗ്യാസ് ട്രബിൾ, ദഹനക്കേട് ഇവ അകറ്റും. ഓക്കാനം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾക്കും പരിഹാരമേകും.
6. തക്കോലം ഉപയോഗിക്കും മുമ്പ് അത് മായം കലരാത്തതാണെന്ന് ഉറപ്പാക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക