വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോസിനു പിന്നാലെ പാർലെയും. ടി.ആര്.പി. റേറ്റിങ്ങില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ ആരോപണവിധേയരായ ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് ബിസ്കറ്റ് നിര്‍മാതാക്കളായ പാര്‍ലെ കമ്പനിയും പ്രഖ്യാപിച്ചു. വിഷമയമായ ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്‍ക്ക് പരസ്യം നൽകാനില്ലെന്ന് കമ്പനിയുടെ സീനിയര്‍ കാറ്റഗറി തലവന്‍ കൃഷ്ണറാവു ബുദ്ധ ലൈവ് മിന്റ് ആണ് വ്യക്തമാക്കിയത്.
റിപ്പബ്ലിക് ടി.വി, ഫാക്ട് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകള്‍ക്കെതിരെയാണ് ടി.ആര്.പിയില്‍ കൃത്രിമം കാണിച്ചുവെന്ന് വ്യക്തമാക്കി പോലീസ് കേസെടുത്തത്. മൂന്നു ചാനലുകളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയെന്നും ഇനി ഇവർക്ക് പരസ്യം നൽകില്ലെന്നും നേരത്തെ തന്നെ ബജാജ് ഓട്ടോസ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാർലെയും രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക