സിനിമ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന് ടൊവിനോ തോമസ് ആശുപത്രി വിട്ടു. ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് താരം വീട്ടിലേക്ക് മടങ്ങിയത്. നടന് പരിക്കേറ്റത് ‘കള’ എന്ന സിനിമയിലെ സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ്.
തൃശൂർ പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു
ആശുപത്രി വിട്ട ടൊവിനോ ആരാധകര്‍ക്ക് നന്ദി പറയുകയും ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച എല്ലാവര്ക്കും നന്ദിയറിയിക്കുന്നുവെന്നും ടൊവിനോ പറഞ്ഞു. പിറവത്തു നടന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക