വിമുക്ത ഭടന്മാരുടെ മക്കളില്‍ അംഗീകൃത വിദ്യാലയങ്ങള്‍, സര്‍വ്വകലാശാലകള്‍ (10 മുതല്‍ പി ജി വരെ) എന്നിവിടങ്ങളില്‍ പഠിക്കുന്നവരില്‍ നിന്ന് ബ്രൈറ്റ് സ്റ്റുഡന്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയായിരിക്കണം. കഴിഞ്ഞ അധ്യയന വര്‍ഷം 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. മറ്റ് സര്‍ക്കാര്‍ സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
ഹൈസ്കൂള്‍ ക്ലാസിലുള്ളവര്‍ നവംബര്‍ 30 നകവും ബിരുദം ബിരുദാനന്തര ക്ലാസിലുള്ളവര്‍ ഡിസംബര്‍ 31 നകവും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. www.sainikwelfarekerala.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് രണ്ടു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച് സമര്‍പ്പിക്കണം.
ഫോണ്‍: 0497 2700069.
പ്രതികരിക്കാൻ ഇവിടെ എഴുതുക