ലഖ്നോ: 17കാരിയെ ഉത്തർപ്രദേശിലെ ഝാന്‍സിയില്‍ കോളജ് ക്യാംപസിനകത്ത് ബലാത്സംഗം ചെയ്തു.
പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത് പോളിടെക്നിക് കോളജ് വിദ്യാര്‍ഥിയായ യുവാവാണ്.
സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടന് ടൊവിനോ തോമസ് ആശുപത്രി വിട്ടു
ക്യാമ്ബസില്‍ ഞായറാഴ്ച സിവില്‍ സര്‍വിസ് പരീക്ഷ നടന്നുകൊണ്ടിരിക്കെയാണ് സംഭവം. ബലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും കൈയിലുള്ള പണം അപഹരിച്ചെന്നും വിദ്യാര്‍ഥിനി പറഞ്ഞു. പെണ്‍കുട്ടി സുഹൃത്തായ ആണ്‍കുട്ടിയെ കാണാന്‍ പോയതായിരുന്നു .
എന്നാൽ പെണ്‍കുട്ടിയെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്യാമ്ബസ് ഹോസ്റ്റലിനകത്തേക്ക് വലി ച്ചുകൊണ്ടുപോവുകയായിരുന്നു. മറ്റുള്ളവര്‍ ദൃശ്യം പകര്‍ത്തുകയും ഒരാള്‍ ബലാത്സംഗം ചെയ്യുകയും ചെയ്തു. ഇവര്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദിക്കുകയും ചെയ്തു. മുഖ്യപ്രതി ഉള്‍പ്പെടെ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഝാന്‍സി സീനിയര്‍ പൊലീസ് സൂപ്രണ്ട് ദിനേഷ് കുമാര്‍ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക