കോവിഡ് സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തില്‍ ഉടന്‍ സിനിമ തിയേറ്ററുകള്‍ തുറക്കില്ല. ഈ മാസം 15 മുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി തിയേറ്ററുകൾ തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ തിയേറ്ററുകൾ തുറക്കുന്നതിൽ ചലച്ചിത്ര സംഘടനകൾ വിയോജിപ്പ് പ്രകടിപ്പിച്ചു.
‘ ഇനി പോരാട്ടം ഹത്രാസിലെ മകൾക്കു വേണ്ടി‘; കുടുംബത്തിന് വേണ്ടി ഹാജരാകുന്നത് നിർഭയ കേസിലെ അഭിഭാഷക
ചലച്ചിത്ര സംഘടനകൾ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് അനുമതി നൽകിയെങ്കിലും തിയേറ്ററുകൾ ഉടൻ തുറക്കേണ്ടെന്ന തീരുമാനം എടുത്തിരിക്കുന്നത്. തിയേറ്ററുകൾ തുറന്നാൽ തന്നെ സിനിമ കാണുന്നതിനായി പ്രേക്ഷകരെത്തുമെന്ന പ്രതീക്ഷ ചലച്ചിത്ര പ്രവർത്തകർക്കില്ല. ഇപ്പോഴത്തെ കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താല്‍ ഒരുമാസം കൂടിയെങ്കിലും തിയേറ്ററുകള്‍ അടഞ്ഞുകിടക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക