തമിഴ്നാട്ടിലെ അരംഗൂരിൽ താമസിക്കുന്ന ഗോപി കൃഷ്ണന് ധോണിയോട് കടുത്ത ആരാധനയാണ്. അത് തന്റെ വീടിലൂടെ തന്നെ കാണിച്ചിരിക്കുകയാണ് ഗോപി കൃഷ്ണൻ. ചെന്നൈ സൂപ്പർ കിംഗ്സ് തീം വീട്ടിൽ നിറച്ച് ടീം നായകൻ എംഎസ് ധോണിയോടുള്ള ആരാധന ലോകത്തെ അറിയിക്കുകയാണ് ഇദ്ദേഹം.
ഇന്ത്യയില്‍ കൊവിഡ് രണ്ടാമതും ബാധിച്ചത് മൂന്ന് പേരില്‍ മാത്രം; ഐ.സി.എം.ആര് പഠനം പായുന്നത് ഇങ്ങനെ
വീടിന് മഞ്ഞച്ചായമടിച്ച് ചുവരിൽ ധോണിയുടെ ചിത്രങ്ങൾ വെച്ചാണ് ഗോപി കൃഷ്ണൻ ക്ലബിനോടും ധോണിയോടുമുള്ള തന്റെ ആരാധന അറിയിച്ചത്. അതേസമയം, വീടിന്റെ ചിത്രങ്ങൾ ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്. ‘ഹോം ഓഫ് ധോണി ഫാൻ’ എന്നാണ് ഈ വീടിന്റെ പേര്. അതേസമയം, സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വിജയിച്ചതോടെ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫ് സാധ്യതയ്ക്ക് വീണ്ടും പ്രതീക്ഷ നൽകിയിരിക്കുകയാണ്. 20 റൺസിനാണ് ചെന്നൈ ഹൈദരാബാദിനെ കീഴ്പ്പെടുത്തിയത്.
കോവിഡ് രൂക്ഷം: സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല
Super Fan Gopi Krishnan and his family in Arangur, Tamil Nadu call their residence Home of Dhoni Fan and rightly so. 🦁💛
A super duper tribute that fills our hearts with #yellove. #WhistlePodu #WhistleFromHome pic.twitter.com/WPMfuzlC3k
— Chennai Super Kings (@ChennaiIPL) October 13, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക