തിരിച്ചെത്തുന്നവര്‍ക്കായി ഒക്ടോബര്‍ 31 വരെ പ്രഖ്യാപിച്ചിരുന്ന ക്വാറന്റൈന് നിബന്ധനകള്‍ നീട്ടി ഖത്തര്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് തിരിച്ച് വരുന്ന ഖത്തരി വിസക്കാര്‍ക്ക് ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന് നിർബന്ധമാക്കിയിട്ടുണ്ട്. മാത്രമല്ല, പ്രത്യേക റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചാല്‍ മാത്രമേ വിസയുള്ള വിദേശികള്‍ക്ക് ഖത്തറിലേക്ക് വരാന്‍ സാധിക്കുകയുള്ളു.
വിഷം കലരാത്ത ഭക്ഷണമെത്തിക്കാൻ ശ്രീനിവാസന്റെ ‘ശ്രീനി ഫാംസ്’
റീ എന്‍ട്രി പെര്‍മിറ്റിലാണ് ഏത് തരം ക്വാറന്റൈനാണ് വേണ്ടതെന്ന കാര്യം സൂചിപ്പിച്ചിട്ടുണ്ടാകുക. ഹോട്ടല്‍ ക്വാറന്റൈന് ആവശ്യമായവര്‍ ഡിസ്കവര് ഖത്തര്‍ വെബ്സൈറ്റ് വഴിയാണ് ഹോട്ടല്‍ ബുക്ക് ചെയ്യേണ്ടത്. അതേസമയം, കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഹോം ക്വാറന്റൈന് മതി. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പേര് ലിസ്റ്റ് ചെയ്ത ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 31 വരെ നിബന്ധനകള്‍ നീട്ടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക