യോഗ ഗുരു ബാബ രാംദേവ് ആനയുടെ പുറത്തുനിന്ന് താഴേക്ക് വീണു. ആനപ്പുറത്ത് കയറിയിരുന്നുകൊണ്ട് യോഗ ചെയ്യുന്നതിനിടെയായിരുന്നു താഴേക്ക് വീണത്. സംഭവത്തില്‍ യോഗ ഗുരുവിന് പരിക്കൊന്നും പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ആനയുടെ പുറത്ത് കയറിയിരുന്നുകൊണ്ട് യോഗ ചെയ്തിരുന്നയ്യുകയായിരുന്നു ബാബ രാംദേവ്. ആന അനങ്ങിയതോടെ ബാലന്‍സ് നഷ്ടമായി താഴെ വീഴുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. താഴെ വീണതോടെ പൊടിതട്ടി ചിരിച്ചുകൊണ്ട് പോകുന്ന രാംദേവിനേയും വീഡിയോയില്‍ കാണാം. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പ്രതികരിച്ചത്.
https://twitter.com/DilliDurAst/status/1316019299060834305?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1316019299060834305%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.bignewslive.com%2F2020%2F10%2F14%2F208175%2Fbaba-ramdev%2F
പ്രതികരിക്കാൻ ഇവിടെ എഴുതുക