തലസ്ഥാന നഗരിയിലുൾപ്പെടെ സംസ്ഥാനത്ത് ശക്തമായ മഴയാണ് പെയ്യുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും ഉയർത്തി. നിലവില്‍ 20 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. മാത്രമല്ല, ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴയാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.
രാജ്യത്തെ ആദ്യ സര്‍ക്കാര്‍ വാട്ടര്‍ ടാക്സി മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
അതേസമയം ഇന്ന് രാവിലെ നാല് ഷട്ടറുകൾ കൂടി പത്ത് സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക