മറയൂരില്‍ ആദിവാസി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. മറയൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വട്ടവട കോവിലൂര്‍ സ്വദേശിയെയാണ് പോലീസ് പിടികൂടിയത്. തുടർന്ന് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
രാജ്യത്തെ ആദ്യ സര്‍ക്കാര്‍ വാട്ടര്‍ ടാക്സി മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
മറയൂര്‍ സ്വദേശിനിയായ യുവതി കാന്താല്ലൂരിലെ തന്റെ ബന്ധു വീട്ടില്‍ താമസിക്കുകയായിരുന്നു. വീടിനടുത്ത് തടിവെട്ടാന്‍ എത്തിയ കോവിലൂര്‍ സ്വദേശിയാണ് യുവതിയെ പീഡിപ്പിച്ചത്. പീഡനവിവരം അറിഞ്ഞ മാതാപിതാക്കള്‍ പോലീസില്‍ പരാതിപെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വഷണത്തിൽ പോലീസ് പ്രതിയെ പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക