സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും മഴ തുടരും. വടക്കൻ കേരളത്തിലാകും മഴ ശക്തമാകുക. തൃശ്ശൂർ മുതൽ കാസർകോട് വരെയുളള 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെലങ്കാനയ്ക്ക് മുകളിലുളള തീവ്രന്യൂനമർദ്ദം ഇന്ന് കൂടുതൽ ദുർബലമാകും.
വൈകീട്ടോടെ മുംബൈ തീരം വഴി ന്യൂനമർദ്ദം അറബിക്കടലിൽ പ്രവേശിക്കും. മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റ് വിശാനിടയുളളതിനാൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക