ഓപ്പോ എഫ് 17 പ്രോ ദീപാവലി എഡിഷൻ ഒക്ടോബർ 19 തിങ്കളാഴ്ച ഇന്ത്യയിൽ പുറത്തിറക്കും. സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ ഓപ്പോ എഫ് 17 പ്രോയ്ക്ക് തുല്യമാണെങ്കിലും ഫെസ്റ്റിവൽ സീസണിലെ പ്രത്യകതകളായി ഫിനിഷിംഗിലും നിറങ്ങളിലും ചില പ്രധാന മാറ്റങ്ങൾ പ്രതീക്ഷിക്കാം.
40 കോടി വരിക്കാരെ ലഭിക്കുന്ന ആദ്യ ടെലികോം കമ്പനിയായി ജിയോ
ഡ്യുവൽ നാനോ സിം വരുന്ന ഓപ്പോ എഫ് 17 പ്രോ ആൻഡ്രോയിഡ് 10 ൽ കളർ ഓപ്പറേറ്റിംഗ് സിസ്റ്റം 7.2ൽ പ്രവർത്തിക്കുന്നു. 6.43 ഇഞ്ച് ഫുൾ എച്ച്ഡി + 20: 9 ആസ്പെക്ടറ്റ് റേഷിയോടുകൂടിയ സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. 8 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 95 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.
48 മെഗാപിക്സൽ പ്രൈമറി സെൻസർ ഹൈലൈറ്റ് ചെയ്യുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഇതിൽ വരുന്നു. 16 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും വരുന്ന ഡ്യൂവൽ സെൽഫി ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്ഫോണിന്റെ സവിശേഷത.
‘സൂരറൈ പോട്ര്’ : പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
ഒറിജിനൽ ഓപ്പോ എഫ് 17 പ്രോ 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റ് 22,990 രൂപയ്ക്കാണ് വിപണിയിൽ അവതരിപ്പിച്ചത്. ഓപ്പോ എഫ് 17 യോടപ്പം അവതരിപ്പിച്ച ഈ സ്മാർട്ട്ഫോൺ നിലവിൽ മാജിക് ബ്ലാക്ക്, മാജിക് ബ്ലൂ, മെറ്റാലിക് വൈറ്റ് കളർ തുടങ്ങിയ കളർ ഓപ്ഷനുകളിൽ വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക