ബോളിവുഡ് സൂപ്പർതാരം സഞ്ജയ് ദത്ത് കാൻസർ ബാധിതനാണെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. തുടർന്ന് കാൻസർ ചികിത്സയുടെ ഭാഗമായി താരം ദുബായിലായിരുന്നു. ചികിത്സയ്ക്ക് ശേഷം ബുധനാഴ്ച സഞ്ജയ് ദത്ത് മുംബൈയിൽ തിരികെ എത്തി. അതിന് പിന്നാലെ ആത്മവിശ്വാസം നിറയ്ക്കുന്ന വാക്കുകളുമായി ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് താരം. അധികം വൈകാതെ താൻ കാൻസർ മുക്തി നേടുമെന്നാണ് സഞ്ജയ് ദത്ത് പറഞ്ഞത്.
ഹെയർ സ്റ്റൈലിസ്റ്റ് ആലിം ഹക്കിമാണ് താരത്തിന്റെ വിഡിയോ പങ്കുവെച്ചത്. മുംബൈയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ സഞ്ജയ് ദത്ത് മുടി വെട്ടി പുത്തൻ മേക്കോവർ സ്വീകരിച്ചിരുന്നു. ആലിം ഹക്കിമിന്റെ സലൂണിലാണ് ഹെയർകട്ടിനായി അദ്ദേഹം എത്തിയത്. ട്രീറ്റ്മെന്റിനെ തുടർന്ന് തന്റെ തലയിലുണ്ടായ പാട് ആരാധകരെ കാണിച്ചുകൊണ്ടാണ് ഇതിനെ മറികടക്കുമെന്ന് താരം പറഞ്ഞത്.
ഹായ്, ഇത് സഞ്ജയ് ദത്താണ്. ആലിം നിങ്ങളുടെ സലൂണിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഈ ഹെയർകട്ട് എനിക്ക് ഇഷ്ടപ്പെട്ടു. ഇത് നിങ്ങൾ കാണുന്നുണ്ട്. എന്റെ ജീവിതത്തിൽ അടുത്തിടെയുണ്ടായ മുറിവാണ് ഇത്. എന്നാൽ ഞാൻ ഇതിനെ തോൽപ്പിക്കും. അധികം വൈകാതെ ഞാൻ ക്യാൻസറിനെ മറികടക്കും- സഞ്ജയ് ദത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക