തിരുവനന്തപുരം: മഹാമാരിയുടെ കാലത്തും ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ സർക്കാരിനെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. പ്രകടനപത്രികയില്‍ പറഞ്ഞ 570 വാഗ്ദാനങ്ങളും നടപ്പാക്കിയ പിറണായി സര്‍ക്കാര്‍ ബാക്കി 30 എണ്ണം കൂടി നടപ്പാക്കിയാല്‍ അടുത്ത നിയമസഭയില്‍ വലതുപക്ഷം ശൂന്യമായിരിക്കുമെന്ന് ഹരീഷ് പേരടി കുറിച്ചു. ജോസ് കെ. മാണി കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് എല്‍ഡിഎഫില്‍ ചേര്‍ന്ന സാഹചര്യത്തില്‍ ഹരീഷ് പേരടി മുഖ്യമന്ത്രി പിണറായിയെ അഭിനന്ദിച്ചുകൊണ്ട് ഫെയ്സ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് ഈ കാര്യങ്ങള്‍ പറയുന്നത്.
വിജയ് സേതുപതി നാടിന് തന്നെ അപമാനം; താരത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു
ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
പ്രിയപ്പെട്ട സഖാവേ എന്താണ് പരിപാടി?..ഇപ്പം ജോസ് കെ. മാണി വന്നു…ഇനിയും ആളുകള്‍ ഇടത്തോട്ട് വരാന്‍ കാത്തിരിക്കുന്നു..ഈ മഹാമാരിയുടെ കാലത്തും നിങ്ങളിങ്ങനെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി ഭരണം തുടര്‍ന്നാല്‍ പ്രതിപക്ഷം എന്ന സംവിധാനമേയില്ലാതാവും…പറയുന്നത് തെറ്റാണെന്നറിയാം എന്നാലും പറയുകയാണ്…നമ്മുടെ പ്രകടന പത്രികയില്‍ പറഞ്ഞ 600 കാര്യങ്ങളില്‍ 570 തും നടപ്പിലാക്കിയില്ലെ…ഇനി ബാക്കിയുള്ള 30 എണ്ണം നടപ്പിലാക്കണ്ട…അതിന്റെ പേരില്‍ ആ പാവങ്ങള്‍ ഒരു അഞ്ച് സീറെറങ്കിലും പിടിച്ചോട്ടെ…താങ്കളുടെ പേര് പിണറായി വിജയന് എന്നായതുകൊണ്ട് ബാക്കിയുള്ള മുപ്പതും നടപ്പാക്കിയിട്ടെ താങ്കള്‍ തിരഞ്ഞെടുപ്പിനെ നേരിടുകയുള്ളു എന്നറിയാം…പക്ഷെ അടുത്ത നിയമസഭയില്‍ വലതുപക്ഷം ശൂന്യമായിരിക്കും എന്ന് മാത്രം…അഭിവാദ്യങ്ങള്‍.
https://www.facebook.com/hareesh.peradi.98/posts/843225859551098?__cft__[0]=AZWBn_yjCkVmMtWeptTDigPXzwT2SgqNMfZ5aIR3MhOJTwke-ZIRyVOaiKA0-AxLiFKNC00ZwppjXk-utxp0fQ3P42maosbqe0QsgvVlrbyxKx8cH6ptp-oIUUCapBDYhV8&__tn__=%2CO%2CP-R
പ്രതികരിക്കാൻ ഇവിടെ എഴുതുക