സെക്രട്ടേറിയറ്റ് ജീവനക്കാർ വരുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തരുതെന്ന് ചീഫ് സെക്രട്ടറിയുടെ നിർദേശം.
ഈ നിർദേശം ജീവനക്കാർ വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങൾക്കും ബാധകമാണ്. നടപടി, കഴിഞ്ഞ ദിവസം ജീവനക്കാർ വന്ന വാഹനങ്ങൾക്ക് പിഴ ചുമത്തിയെന്ന പരാതിയെ തുടർന്നാണ്. നേരത്തെ ഗതാഗത വകുപ്പ് സമാന്തര സർവീസുകൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ തീരുമാനിച്ചിരുന്നു. സമാന്തര സർവീസ് നടത്തുന്ന വാഹനങ്ങൾ ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചത്. ഇതിനിടെയാണ് മോട്ടോർ വാഹന വകുപ്പ് ഒരു വാഹനം കസ്റ്റഡിയിലെടുക്കുന്നത്.
ജോസ് വിഭാഗത്തിന്റെ ഇടത് പ്രവേശനം; എന്‍.സി.പി നേതൃയോഗം ഇന്ന് കൊച്ചിയില്‍
തുടർന്ന് അതിലുണ്ടായിരുന്ന ജീവനക്കാരും മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാരും തമ്മിൽ തർക്കമായി. പിന്നീട് കന്റോൺമെന്റ് പോലീസ് കണ്ടാൽ അറിയാവുന്ന രണ്ട് ജീവനക്കാർക്കെതിരെ കേസെടുത്തു. ഈ ജിവനക്കാർ ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയെ തുടർന്നാണ് ചീഫ് സെക്രട്ടറി ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിക്കാൻ കാരണം. സെക്രട്ടേറിയറ്റ് ജീവനക്കാരുമായി വരുന്ന സമാന്തര വാഹനം ഒരുകാരണവശാലും തടയാനോ, കേസെടുക്കാനോ പാടില്ലെന്നും പിഴ ഈടാക്കാനും പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക