തിരുവനന്തപുരം: നിയമസഭ തെരെഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ മുഴുവൻ സീറ്റുകളും നിലനിർത്തണമെന്ന് യുഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടതായി പിജെ ജോസഫ്. നിലവിലുള്ള സ്റ്റാറ്റസ് കോ തടുരണം. എന്നാൽ, വിജയ സാധ്യത വിലയിരുത്തി സീറ്റുകളുടെ വച്ച്മാറ്റത്തിനു തയാറാണെന്നും പിജെ ജോസഫ് വ്യക്തമാക്കി.
ചോദ്യചിഹ്നമായി ശബരിമല വിമാനത്താവള പദ്ധതി; കാത്തിരിപ്പ് ഇനിയും എത്രനാൾ?
പാല ഉപതെരെഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ജോസ് കെ മാണിയുടെ സഹോദരി സലിയെയാണ് പാർട്ടി നിർദ്ദേശിച്ചത്. എന്നാൽ, അവരുടെ സ്ഥാനാർഥിത്വം നിഷേധിച്ചത് ജോസ് കെ മാണി അധ്യക്ഷനായ സമിതിയാണ്. ആരു ചോദിച്ചാലും ചിഹ്നം നൽകുമായിരുന്നുവെന്നും എന്നും പി ജെ ജോസഫ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക