മസ്കറ്റ്: മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് റബീഉല്‍ അവ്വല്‍ 1 ആയിരിക്കുമെന്ന് ഒമാന്‍ മതകാര്യവിഭാഗം അറിയിച്ചു.
ഒമാന്‍ ഔഖാഫ് -മതകാര്യവിഭാഗത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതനുസരിച്ച് ഒക്ടോബര്‍ 29ന് വ്യാഴാഴ്ചയായിരിക്കും റബീഉല്‍ അവ്വല്‍ 12.
ഇതോടെ കേരളത്തോടൊപ്പം ഒമാനിലും മാസപ്പിറവി ദൃശ്യമായതിന്റെ സന്തോഷത്തിലാണ് ഒമാനിലെ പ്രവാസി വിശ്വാസികള്‍.
https://twitter.com/meraoman/status/1317471836163158018
പ്രതികരിക്കാൻ ഇവിടെ എഴുതുക