പതിമൂന്ന് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം ബെംഗളുരുവിൽ നിന്നും പിടികൂടി. ഫോട്ടോ ഫ്രെയിമുകളിലും ആല്‍ബത്തിലുമായി ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ബെംഗളുരു വിമാനത്താവളത്തില്‍ നിന്നും ഡിറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) ആണ് മയക്കുമരുന്ന് പിടികൂടിയത്.
സംസ്ഥാനത്ത് ഇനിയും ലോക്ക് ഡൗണ്‍ അടിച്ചേല്‍പ്പിക്കാനോ നടപ്പാക്കാനോ നമുക്കാവില്ല: മുഖ്യമന്ത്രി
ഫോട്ടോ ഫ്രെയിംസ് സാധാരണയില്‍ നിന്ന് വ്യത്യസ്തമായി കട്ടിയുള്ളതായി തോന്നിയതോടെയാണ് പരിശോധന നടത്തിയത്. സ്യൂഡോഫെഡ്രിനാണു ഫോട്ടോ ഫ്രെയിമുകളിലും ആല്‍ബത്തിലുമായി ഒളിപ്പിച്ചു വച്ചിരുന്നത്. ബെംഗളുരുവില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് കടത്താന്‍ ശ്രമിക്കവെയായിരുന്നു പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക