വാളയാർ കേസിൽ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായി സർക്കാർ നൽകിയ അപ്പീലാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുക. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആണ് നാല് പ്രതികളെയും വെറുതെ വിട്ട് വിചാരണക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ നവംബറിലാണ് സർക്കാർ അപ്പീൽ നൽകിയത്.
രണ്ടുലക്ഷം യൂണിറ്റ് പിന്നിട്ട് ഹ്യുണ്ടായ് ക്രെറ്റയുടെ ഇന്ത്യൻ കയറ്റുമതി
സമർപ്പിച്ചിരിക്കുന്ന അപ്പീൽ ഉടൻ തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം സർക്കാർ ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. സർക്കാർ കഴിഞ്ഞ ദിവസം സമർപ്പിച്ച അപേക്ഷയുടെ കൂടി അടിസ്ഥാനത്തിലാണ് കേസ് ഇന്ന് പരിഗണിക്കാൻ കോടതി തീരുമാനിച്ചത്. അതേസമയം, കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ സമർപ്പിച്ച അപ്പീലും ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്.
പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം: പാസഞ്ചേഴ്സ് അസോസിയേഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക