ലോസ് ആഞ്ചലിസ്: അലാസ്കയ്ക്ക് സമീപം അതിശക്തമായ ഭൂചലനം. രേഖപ്പെടുത്തിയത് 7.5 തീവ്രതയാണ്.
അധികൃതര്‍ ഇതിന്റെ അടിസ്ഥാനത്തില്‍ സുനാമി മുന്നറിയിപ്പും നല്കി. യുഎസ് ഏജന്‍സികള്‍ മേഖലയില്‍ ചെറിയ സുനാമി തിരമാലയുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതുവരെ ആള്‍നാശമോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നടി ലക്ഷ്മി പ്രമോദിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു
ഭൂചനമുണ്ടായത് തിങ്കളാഴ്ച പ്രാദേശിക സമയം 1.54 നാണ്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം സാന്‍ഡ് ഹില്‍ നഗരത്തിന് 100 കിലോമീറ്റര്‍ തെക്ക് കിഴക്ക് 40 കിലോമീറ്റര്‍ ആഴത്തിലാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. നാഷണല്‍ വെതര്‍ സര്‍വീസ് അലാസ്കയിലെ കെന്നഡി എന്‍ട്രന്‍സ് മുതല്‍ യൂണിമാക് പാസ് വരെയുള്ള പസഫിക് തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. താമസക്കാരെ തെക്കന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് പരിഗണിച്ച് ഉയര്‍ന്ന സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക