ഭവന വായ്പ പലിശയില്‍ കാല്‍ശതമാനംകൂടി കുറവു വരുത്തി എസ്ബിഐ. 30 ലക്ഷം രൂപവരെയുള്ള ഭവന വായ്പയ്ക്ക് ഈടാക്കുന്ന പലിശ 6.90 ശതമാനമായി കുറഞ്ഞു. അതിനുമുകളിലുള്ള വായ്പയ്ക്ക് 7ശതമാനവുമാകും പലിശ. 75ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള വീട് സ്വന്തമാക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭ്യമാകുക. എസ്ബിഐയുടെ യോനോ ആപ്പുവഴി അപേക്ഷിക്കുകയും ചെയ്യണം.
നേരത്തെ 30 ലക്ഷം രൂപമുതല്‍ 2 കോടി രൂപവരെയുള്ള വായ്പകള്‍ക്കായിരുന്നു ഈ ആനുകൂല്യം. യോനോ വഴി അപേക്ഷിച്ചാല്‍ 5 ബേസിസ് പോയന്റിന്റെ അധിക ആനുകൂല്യവും പ്രഖ്യാപിച്ചിരുന്നു. വാഹന, സ്വര്‍ണ, വ്യക്തിഗത വായ്പകള്‍ക്കുള്ള പ്രൊസസിങ് ഫീസും ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. വാഹന വായ്പയ്ക്ക് 7.5 ശതമാനം മുതലാണ് പലിശ ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക