സംസ്ഥാനത്ത് 7482 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത കേസുകള്‍ 844. സമ്പര്‍ക്കരോഗികള്‍ 6448. ഉറവിടമറിയാത്ത കേസുകള്‍ 844. 67 ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി കോവിഡ് ബാധിച്ചു. 7593 പേര്‍ക്ക് രോഗമുക്തി.
7593 കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു. 93291 പേര് ചികില്‍സയില്‍ കഴിയുന്നു. ഇന്ന് 23 കോവിഡ് മരണം സ്ഥിരീകരിച്ചു. ആകെ മരണം 1255 ആയി. വിവാഹച്ചടങ്ങുകളില്‍ ജാഗ്രത കൂട്ടണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഇടപെടണം. രോഗം വന്നു പോട്ടെ എന്ന മനോഭാവം പാടില്ല. വന്നു പോയവരിലും ആരോഗ്യസ്ഥിതി മികച്ചതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ഓർമിപ്പിച്ചു.
വാർത്താസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങൾ
കാസര്‍കോട് ജില്ലയിലെ മുഴുവന്‍ അതിര്‍ത്തികളിലും നിരീക്ഷണം കര്‍ശനമാക്കും കോവിഡ് ജാഗ്രതാവെബ്സൈറ്റില് റജിസ്റ്റര്‍ ചെയ്തുവേണം അതിര്‍ത്തിയിലെത്താന്‍ ആളുകളേയോ വാഹനങ്ങളോ തടയില്ല, പാസും ആവശ്യമില്ല കോഴിക്കോട് സ്വകാര്യസ്ഥാപനത്തില്‍ 400 അതിഥിതൊഴിലാളികള്‍ക്ക് കോവിഡ് 600 തൊഴിലാളികളെ പരിശോധിച്ചതിലാണ് 400 പേരില്‍ രോഗം കണ്ടെത്തിയത് വിജയദശമി ദിനത്തിൽ വിദ്യാരംഭം വീടുകളിൽ നടത്തണം. ജില്ല തിരിച്ചുള്ള കണക്ക് കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂര്‍ 377, കോട്ടയം 332, കാസര്‍കോട് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക