ഇന്ത്യന്‍ സിനിമ ലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയാണ് ബോളിവുഡ് നടന് ഇര്ഫാന് ഖാന് വിടപറഞ്ഞത്. താരത്തിന്റെ അകാലവിയോഗമേല്പ്പിച്ച ആഘാതം മറികടക്കാന്‍ കുടുംബത്തിനോ ആരാധകര്‍ക്കോ ആയിട്ടില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കീഴടക്കുന്നത് താരത്തിന്റെ മകന് ബബില്‍ ഖാന് പങ്കുവെച്ച ഒരു വിഡിയോ ആണ്.
ഭാര്യ സുതപയ്ക്കായി പാട്ടുപാടിക്കൊടുക്കുന്ന ഇര്‍ഫാനെയാണ് വിഡിയോയില്‍ കാണുന്നത്. അംഗ്രേസി മീഡിയത്തിന്റെ ഷൂട്ടിങ്ങിനെ ഇംഗ്ലണ്ടില്‍ വച്ച് ഷൂട്ട് ചെയ്തിരിക്കുന്നതാണ് ചിത്രം.
സുതപയുടെ തോളില്‍ കയ്യിട്ട് നടക്കുകയാണ് ഇര്ഫാന്. അതിനിടെ 1966 ലെ മേരെ സായ എന്ന പാട്ട് ഇരുവരും ചേര്‍ന്ന് പാടുകയാണ്. ഇടയ്ക്ക് വരികളെക്കുറിച്ച് ഇര്ഫാന് കണ്ഫ്യൂഷനിലാവുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക