ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കോവിഡ് നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വഷണം നടത്താനൊരുങ്ങുന്നു. റൊണാള്‍ഡോ പോര്‍ച്ചുഗലില്‍ നിന്നും ടൂറിനിലക്കുള്ള യാത്രയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടാവാം എന്നാണ് ഇറ്റാലിയന്‍ സ്പോര്‍ട്സ് മന്ത്രിയുടെ പ്രസ്താവന. ഈ മാസം തുടക്കത്തിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്.
അച്ഛന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിച്ച് പാറുക്കുട്ടി, ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
പോര്‍ച്ചുഗലില്‍ നിന്നും ടൂറിനിലക്കുള്ള യാത്ര സ്വകാര്യ എയര്‍ ആംബുലന്‍സിലായിരുന്നു. റൊണാള്‍ഡോ എയര്‍ ആംബുലന്‍സ് വിളിച്ചപ്പോള്‍ കോവിഡ് നിയമങ്ങള്‍ പാലിച്ചില്ലെന്ന് മനസ്സിലാക്കുന്നുവെന്നും ആരും കോവിഡ് പ്രോട്ടോകോളില്‍ നിന്നും പുറത്തല്ലെന്നും സ്പോര്‍ട്സ് മന്ത്രി സ്പാഡഫോറ വ്യക്തമാക്കി. അതേസമയം, ആരോപണത്തെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിഷേധിച്ചിട്ടുണ്ട്. എല്ലാ ആരോഗ്യ മാനദണ്ഡങ്ങളും താന്‍ പാലിച്ചിട്ടുണ്ടെന്ന് റൊണാൾഡോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക