കണ്ണൂർ :സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന / ക്രൈസിസില്‍ അകപ്പെടുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഹ്രസ്വകാല താമസത്തിനായി തിരുവനന്തപുരം ആസ്ഥാനമായി ഷോര്‍ട്ട് സ്റ്റേ ഹോം / കെയര്‍ ഹോമുകള്‍ ആരംഭിക്കുന്നതിനായി അംഗീകൃത എന്‍.ജി.ഒ കളില്‍ നിന്നും പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. പുനരധിവാസ മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ളതും സമൂഹത്തില്‍ വിശ്വാസ്യത തെളിയിച്ചിട്ടുള്ളതുമായ എന്‍ ജി ഒകള്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ഒരേ സമയം മുപ്പത് പേര്‍ക്ക് താമസ സൗകര്യം ലഭ്യമാക്കുവാന്‍ കഴിയുന്ന കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണം.
സ്വവർഗാനുരാഗികളുടെ വിഷയത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് കത്തോലിക്കാ സഭ
സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ ഷോര്‍ട്ട് സ്റ്റേ ഹോം / കെയര്‍ ഹോം ആരംഭിക്കുന്നതിന് വിശദമായ ധനകാര്യ വിശകലനം സഹിതമുള്ള പ്രൊപ്പോസലുകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതമുള്ള ഒക്ടോബര്‍ 28 ന് വൈകുന്നേരം 5 മണിക്കകം ഡയറക്ടര്‍, സാമൂഹ്യനീതി ഡയറക്ടറേറ്റ് , അഞ്ചാംനില, വികാസ് ഭവന്, തിരുവനന്തപുരം 695033, ഫോണ്‍ 0471 2306040 എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക