ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിദഗ്ധ സംഘത്തെ എത്തിക്കാൻ ഇഡിയുടെ ശ്രമം. ശിവശങ്കർ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിലാണ് വിദഗ്ദരെ എത്തിക്കാനുള്ള ശ്രമം. ഡല്‍ഹിയില്‍ നിന്നും വിദഗ്ദരെ കൊണ്ടുവരാനാണ് നീക്കം. അറസ്റ്റിലായത് മുതല്‍ ചോദ്യം ചെയ്യല്‍ നടക്കുന്നുണ്ടെങ്കിലും ചോദ്യം ചെയ്യലിനോട് ഇപ്പോള്‍ ഒരു തരത്തിലും ശിവശങ്കർ സഹകരിക്കുന്നില്ല. മാത്രമല്ല, ഭക്ഷണം പോലും കഴിക്കാന്‍ തയ്യാറാകാതെ അന്വേഷണ സംഘത്തെ കൂടുതല്‍ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു.
ഇനിയും ചോദ്യം ചെയ്യലിനോട് മുഖം തിരിച്ചാല്‍ സ്വത്ത് മരവിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനും ഇ.ഡി ആലോചിക്കുന്നുണ്ട്. ശിവശങ്കർ ചില ആരോഗ്യ പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചതോടെ ചികിത്സയ്ക്ക് വിധേയനാക്കി. വാട്സ്ആപ്പ് ചാറ്റുകള്‍ അടക്കമുളള ഡിജിറ്റല്‍ തെളിവുകളെ കുറിച്ചുളള ചോദ്യങ്ങള്‍ക്കാണ് ശിവശങ്കർ മുഖം തിരിക്കുന്നത്. അതിനാൽ തന്നെ ബിനാമി ഇടപാടുകളിലൂടെ ലഭിച്ചെന്ന് സംശയിക്കുന്ന സ്വത്തുക്കളെല്ലാം മരവിപ്പിച്ചേക്കും. ഇതിനായി നിയമോപദേശവും നേടിയിട്ടുണ്ടെന്നാണ് വിവരം.
പണമിടപാട് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക