മാതൃവന്ദന യോജനപദ്ധതിക്ക് 13.22 കോടി രൂപകൂടി അനുവദിച്ച് സർക്കാർ. നടപ്പ് സാമ്പത്തികവർഷം ഇതുവരെ 64,239 അമ്മമാർക്ക് ആകെ 42.42 കോടി രൂപ വിതരണം ചെയ്തുവെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്നതാണ് മാതൃവന്ദന യോജനപദ്ധതി.2018 ജനുവരി മുതൽ ഇതുവരെ 5.51 ലക്ഷത്തിലധികം അമ്മമാർക്ക് 226.47 കോടി രൂപനൽകി. പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാനായി ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രസവാനുകൂല്യങ്ങൾ ഒന്നും ലഭിക്കാത്ത എല്ലാ സ്ത്രീകൾക്കും ആദ്യ പ്രസവത്തിന് ഈ പദ്ധതി ആനുകൂല്യത്തിന് അർഹതയുണ്ട്. അങ്കണവാടികൾ വഴി ഗുണോഭോക്താക്കളിൽനിന്ന് അപേക്ഷ സ്വീകരിച്ച് ഐസിഡിഎസ് ഓഫീസുകൾ വഴി ഓൺലൈൻ ആയി സമർപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക