കണ്ണൂർ :സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച ജില്ലയിലെ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനവും നാളെ ഉച്ചക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും.
തലശ്ശേരി താലൂക്കിലെ പടുവിലായി സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, ഇരിട്ടി താലൂക്കിലെ കേളകം വില്ലേജ് ഓഫീസിനോടനുബന്ധിച്ച് നിര്‍മിച്ച സ്റ്റാഫ് ക്വാട്ടേഴ്സ് എന്നീ കെട്ടിടങ്ങളുടെ ഉദ്ഘാടനവും കണ്ണൂര്‍ താലൂക്കിലെ മുണ്ടേരി, ഇരിട്ടി താലൂക്കിലെ മണത്തണ, തളിപ്പറമ്പ് താലൂക്കിലെ ചുഴലി, പയ്യന്നൂര്‍ താലൂക്കിലെ കുഞ്ഞിമംഗലം എന്നീ വില്ലേജ് ഓഫീസുകള്‍ക്കായി നിര്‍മിക്കുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനവുമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുക. റവന്യൂ- ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് അധ്യക്ഷനാകും. മുണ്ടേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക