സിനിമ സീരിയൽ താരം ശരണ്യ ആനന്ദ് വിവാഹിതയായി. മനേഷ് രാജൻ നായരാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. താരത്തിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
കസവു ലെഹങ്കയായിരുന്നു താരത്തിന്റെ വിവാഹവേഷം. കയ്യിൽ കുപ്പിവളയും തലയിൽ പിങ്കു പൂവും ചൂടി വ്യത്യസ്ത വേഷത്തിലാണ് താരം എത്തിയത്. കസവുമുണ്ടുടുത്താണ് മനേഷ് എത്തിയത്.
സീരിയലിലൂടെയാണ് ശരണ്യ അഭിനയ രംഗത്തെത്തുന്നത്. തമിഴിലൂടെയാണ് സിനിമാ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് മലയാളത്തിൽ സജീവമാവുകയായിരുന്നു.
മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സിലൂടെ മലയാളത്തിൽ തുടക്കമിട്ട നടി ആകാശഗംഗ 2, മാമാങ്കം, അച്ചായൻസ്, ചങ്ക്സ്, കപ്പുചീനോ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഫാഷൻ ഡിസൈനിങ്, കൊറിയോഗ്രാഫി, മോഡലിങ് എന്നീ രംഗങ്ങളും ശരണ്യ തിളങ്ങിയിട്ടുണ്ട്.
ഇപ്പോൾ കുടുംബവിളക്ക് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. താരത്തിന്റെ പ്രീവെഡ്ഡിങ് ഷൂട്ടും ആരാധകര ശ്രദ്ധ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക