കാറിനെ പിന്തുടർന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചവർക്കെതിരെ നിയമനടപടിക്കൊരുങ്ങി ദീപികാ പദുക്കോൺ. പുതിയ ചിത്രത്തിലെ ചർച്ചയ്ക്ക് ശേഷം മുംബൈയിലെ ഘറിലെ ധർമ്മ പ്രൊഡക്ഷൻസ് ഓഫീസിൽ നിന്ന് മടങ്ങുമ്പോഴാണ് ഇവർ ക്യാമറയുമായി ദീപിക സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നെത്തിയത്.
ഫോട്ടോഗ്രാഫേഴ്സുമായി വാക്ക് തർക്കത്തിലായ താരം ഇവർക്കെതിരെ നിയമനടപടികളിലേയ്ക്ക് കടന്നതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
കാറിനെ പിന്തുടർന്നവരോട് ദീപികയ്ക്ക് ഒപ്പമുളള സുരക്ഷാജീവനക്കാരാണ് സംസാരിച്ചത്. എന്നാൽ ഇതു പിന്നീട് വാക്കുതര്‍ക്കത്തിലേയ്ക്ക് വഴിമാറിയതായാണ് റിപ്പോർട്ടുകൾ. ഇതോടെ കാറില്‍ നിന്ന് പുറത്തിറങ്ങിയ ദീപിക ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക