യുപി: ബാധ ഒഴിപ്പിക്കാനെത്തി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ മന്ത്രവാദിക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത് രാഹുല്‍ പ്രജാപതി എന്നയാള്‍ക്കാണ്. കേസിന് ആസ്പദമായ സംഭവം നടന്നത് 2018ല്‍ ആണ്. മന്ത്രവാദി, രോഗം വന്നു കിടപ്പിലായ യുവതിയെ ചികിത്സിക്കാന്‍ എത്തുകയായിരുന്നു. ഇയാൾ ഇവരെ വിശ്വസിപ്പിച്ചത് ബാധ കയറിയതു മൂലമാണ് അസുഖം എന്നാണ്.
ബഹ്റൈൻ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ഖലീഫ അന്തരിച്ചു
ഒരു ദിവസം രാത്രി എട്ടു മണിയോടെ വീട്ടിലെത്തിയ ഇയാള്‍ യുവതിയെ തൊട്ടടുത്തുള്ള തട്ടുകടയിലേക്കു കൊണ്ടുപോവുകയും ഇവിടെ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് കേസ്. കോടതി, പ്രജാപതി കുറ്റക്കാരനെന്നു കണ്ടെത്തുകയും ജീവപര്യന്തം തടവിനും ഒപ്പം പതിനായിരം രൂപ പിഴയടയ്ക്കാനും വിധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക