തെരഞ്ഞെടുപ്പിന് ശേഷവും ബീഹാർ ചർച്ചകളിൽ നിറയുകയാണ്. 243 അംഗ നിയമസഭയില്‍ 125 സീറ്റുകള്‍ നേടി ഭരണകക്ഷിയായ എന്‍.ഡി.എ ബിഹാറില്‍ അധികാരത്തിലെത്തുകയായിരുന്നു. ആര്.ജെ.ഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയായ മഹാസഖ്യത്തിന് 110 സീറ്റുകളാണ് നേടാനായത്.
അശ്ലീല സ്വഭാവമുള്ള ടിവി പരസ്യങ്ങൾ ഇനിയുണ്ടാകില്ല, വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ മറ്റൊരു കണക്ക് പുറത്തുവിട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ നോട്ട ഫലവും പുറത്തുവിട്ടിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് ചെയ്തതില്‍ ഒരു പാര്‍ട്ടിയിലും താത്പര്യം തോന്നാതിരുന്ന 7,06,252 പേരാണുള്ളത്. അതായത് ഏഴ് ലക്ഷം പേര് വോട്ടു ചെയ്തത് നോട്ടയ്ക്കാണ്. പോള്‍ ചെയ്ത വോട്ടിന്റെ 1.7 ശതമാനം വരും ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക