അല്ലു അര്‍ജുന്റെ പുതിയ ചിത്രമായ പുഷ്പയുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചതായി റിപ്പോർട്ട്. കൊവിഡ് സാഹചര്യത്തിൽ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കേരളത്തിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരിച്ചത്. ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത് ആന്ധ്ര പ്രദേശിലെ മരെടുമല്ലിയെന്ന വനത്തിലാണ്.
അതിസുന്ദരിയായി നമിത പ്രമോദ്, അണിയിച്ചൊരുക്കിയത് ഈ താരപുത്രിയും
ആതിരപ്പള്ളിയിലും ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്. ചിത്രം നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മെയ്ക്കേഴ്സാണ്. ചിത്രം തമിഴ്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകളിലും റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക