സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും അതീവ ജാഗ്രത തന്നെ തുടരണമെന്നാണ് നൽകിയിരിക്കുന്ന നിർദേശം. കോവിഡ് പശ്ചാത്തലത്തിൽ വരാനിരിക്കുന്ന ആഘോഷങ്ങൾക്കുൾപ്പെടെ കർശനമായ നിയന്ത്രണമാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. എന്നാൽ ഇപ്പോഴും പലയിടങ്ങളിലും കോവിഡ് നിയന്ത്രണ ലംഘനങ്ങൾ തുടരുന്ന സ്ഥിതിയാണുള്ളത്. അതിനാൽ തന്നെ കോവിഡ് പ്രോട്ടോക്കോളും നിർദേശങ്ങളും ലംഘിച്ചാൽ നടപടി സ്വീകരിക്കുന്നത് കൂടുതൽ കര്‍ശനമാക്കിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം: ജില്ലാ കലക്ടര്‍
കോവിഡ് നിയന്ത്രണ ലംഘനങ്ങൾക്കുള്ള പിഴ കുത്തനെ കൂട്ടിയിരിക്കുകയാണ് ഇപ്പോൾ സർക്കാർ. പൊതുഇടങ്ങളിൽ ഇനി മാസ്ക് ധരിക്കാതിരുന്നാൽ നിലവിൽ 200 രൂപ പിഴ എന്നതിൽ നിന്നും 500 ആയി ഉയർത്തിയിട്ടുണ്ട്. 500 രൂപ ഈടാക്കിയിരുന്ന കോവിഡ് നിയന്ത്രണ ലംഘനങ്ങൾക്ക് ഇനി മുതൽ 5000 രൂപ വരെയും പിഴ ശിക്ഷ ഉയർത്തിയിട്ടുണ്ട്. ഇനി കോവിഡ് നിയന്ത്രണങ്ങളിൽ ലംഘനമുണ്ടായാൽ ശക്തമായ നടപടി തന്നെ സ്വീകരിക്കും.
സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്; 4988 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 26 മരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക