തമിഴ് സൂപ്പര്‍ താരം വിജയ് നായകനാകുന്ന ‘മാസ്റ്ററിന്റെ’ ടീസറെത്തി. ലോകേഷ് കനകരാജാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. വിജയ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.
പുറത്തിറങ്ങി 30 മിനിട്ടുകള്‍കൊണ്ട് നാല് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ടീസറിന് ലഭിച്ചത്. വിജയ് സേതുപതിയാണ് മാസ്റ്ററില്‍ വില്ലന്‍ വേഷം ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്.
പക്കാ എന്റര്‍ടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്. ഒരു കോളേജ് അദ്ധ്യാപകനായാണ് വിജയ് എത്തുന്നത്. സേവിയര്‍ ബ്രിട്ടോ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സത്യന് സൂര്യനാണ്.
ഒന്നരമിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ ദീപാവലിക്ക് പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതമാണ് ടീസറിന് മിഴിവേകുന്നത്.
വിജയ് ചിത്രങ്ങളുടെ ട്രയിലറും ടീസറും എല്ലാത്തവണയും സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത് പതിവാണ്. ‘മാസ്റ്റര്‍’ കാണികളുടെ എണ്ണത്തില്‍ റെക്കോഡിടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക