കാരാട്ട് ഫൈസല്‍ വീണ്ടും എല്‍ഡിഎഫ് സ്വതന്ത്രനായി കൊടുവള്ളി നഗരസഭയില്‍ മത്സരിക്കും. ഇടത് എംഎല്‍എ പി.ടി. റഹീമാണ് കാരാട്ട് ഫൈസലിന്റെ പേര് പ്രഖ്യാപിച്ചത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്നു കാരാട്ട് ഫൈസല്‍. ഈ കേസുമായി ബന്ധപ്പെട്ട് ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
സിപിഐയോട് ഏറ്റുമുട്ടാൻ ജോസ് വിഭാഗം വളർന്നിട്ടില്ല; രൂക്ഷ വിമർശനവുമായി കാനം
കാരാട്ട് ഫൈസല്‍ നിലവില്‍ കൊടുവള്ളി നഗരസഭയിലേക്ക് ഇടത് പിന്തുണയോടെ ജയിച്ച സ്വതന്ത്ര കൗണ്‍സിലറാണ്. എന്നാല്‍ ഇത്തവണ കാരാട്ട് ഫൈസല്‍ മത്സരിച്ച ഡിവിഷനില്‍ വനിതാ സംവരണമായതിനാൽ പുതിയ ഡിവിഷനിലായിരിക്കും ഫൈസല്‍ മത്സരിക്കുക. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദങ്ങള്‍ നിലനില്ക്കുമ്പോള് ഇടത് പിന്തുണയോടെ കാരാട്ട് ഫൈസല്‍ മത്സരിക്കുന്നുവെന്നതാണ് ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക