ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് തടയിടുന്നതിനും വ്യാജവിലാസം ഉപയോഗിച്ചുള്ള തട്ടിപ്പു തടയുന്നതിനും പുതിയ സൈബർ സുരക്ഷാ നയവുമായി കേന്ദ്ര സർക്കാർ. പുതിയ നയത്തിലൂടെ നിലവിലുള്ള സൈബർ സുരക്ഷാ നിയമങ്ങൾ ശക്തിപ്പെടുത്താനുള്ള നടപടികളായിരിക്കും സ്വീകരിക്കുക.
പുതിയ സൈബർ സുരക്ഷാ നയത്തിന് അന്തിമരൂപം നൽകുന്നതിനായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. മന്ത്രാലയവുമായി ചർച്ച നടന്നുവരികയാണ്. ഡിസംബർ മാസത്തോടെ പുതിയ നയം പ്രഖ്യാപിക്കാൻ സാധിക്കുമെന്നാണ് സൂചന. ഇതിനായി വിവിധ മന്ത്രാലയങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായം ശേഖരിച്ചിട്ടുണ്ട്. നാഷണൽ സൈബർ സെക്യൂരിറ്റി കോ-ഓർഡിനേറ്റേഴ്സ് ഓഫീസാണ് പുതിയ നയം തയ്യാറാക്കാനുള്ള നോഡൽ ഏജൻസി.
അവര്‍ എന്തുകൊണ്ട് മരണത്തിലും വേര്‍പിരിഞ്ഞില്ല, കാരണം പുറത്ത് വിട്ട് അന്വേഷണ സംഘം
പ്രതികരിക്കാൻ ഇവിടെ എഴുതുക