കഞ്ചാവ് ഉപയോഗത്തിന് യുഎസിലെ നാലു സംസ്ഥാനങ്ങൾ കൂടി നിയമാനുസൃത അനുമതി നൽകി. വോട്ടിങ്ങിലൂടെയാണ് കഞ്ചാവിനെ സർക്കാർ നിയമവിധേയമാക്കിയത്.
കഞ്ചാവിന്റെ വിനോദ‑ചികിത്സാ ഉപയോഗങ്ങൾക്കാണ് ഈ സംസ്ഥാനങ്ങൾ വോട്ടിങ്ങിലൂടെ അനുമതി നൽകിയത്. വോട്ടർമാരുടെ അനുമതി ലഭിച്ചതോടെ സംസ്ഥാന നിയമനിർമാണ സഭകൾ ഇതിനായി പുതിയ ചട്ടങ്ങൾ രൂപീകരിക്കും.
ന്യൂജഴ്സി, അരിസോണ, സൗത്ത് ഡെക്കോട്ട, മൊണ്ടാന സംസ്ഥാനങ്ങളാണ് കഞ്ചാവിന്റെ ഉപയോഗത്തിന് പുതുതായി അനുമതി നല്കിയത്. എത്ര വയസ്സു മുതലുള്ള ആളുകൾക്ക് കഞ്ചാവ് കൈവശം വയ്ക്കാം, വിൽപ്പന നടത്താം തുടങ്ങിയ ചട്ടങ്ങളാണ് ഉണ്ടാക്കേണ്ടത്.
നേരത്തെ, 11 യുഎസ് സംസ്ഥാനങ്ങൾ കഞ്ചാവിന് നിയമാനുസൃത അനുമതി നൽകിയിരുന്നു. ഇതിൽ മിക്ക സംസ്ഥാനങ്ങളും ചികിത്സയ്ക്കാണ് കഞ്ചാവ് നിയമാനുസൃതമാക്കിയിട്ടുള്ളത്. യുഎസിന്റെ ഫെഡറൽ നിയമപ്രകാരം കഞ്ചാവ് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. എന്നാൽ ബറാക് ഒബാമ ഭരണകൂടം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക