കൊവിഡ് രോഗികൾക്ക് ഇനി മുതൽ ആയുർവേദ ചികിത്സയും ഉപയോഗപ്പെടുത്താം. രോഗലക്ഷണം ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ആയുർവേദ ചികിത്സയാകാമെന്ന് സർക്കാർ അറിയിച്ചു. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതായാണ് വിവരം. എന്നാൽ രോഗികളുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ ആയുർവേദ ചികിത്സ നൽകാവൂ എന്നും ഉത്തരവിലുണ്ട്.
കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട
കേന്ദ്രസർക്കാർ നേരത്തെ, താത്പര്യം ഉള്ളവർക്ക് ആയുർവേദ ചികിത്സനൽകാമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത്, അലോപ്പതി ഡോക്ടർമാരുടെ എതിർപ്പ് മൂലം നിർദേശം ഇതുവരെ നടപ്പാക്കിയിരുന്നില്ല.
ആവശ്യമുള്ളവർ തൊട്ടടുത്ത സർക്കാർ, ആയുർവേദ ഡിസ്പെൻസറി അല്ലെങ്കിൽ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് സർക്കാർ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക