റീട്ടെയില്‍ സ്റ്റോറുകളില്‍ പണ ഇടപാടിനായി സമ്പൂര്‍ണ ഡിജിറ്റല്‍ സംവിധാനം അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്. ‘ഐസിഐസിഐ ബാങ്ക് കാര്ഡ്ലെസ് ഇഎംഐ’ സംവിധാനത്തിന് അനുമതി ലഭിച്ച ഉപഭോക്താക്കള്‍ക്ക് അവരുടെ വാലറ്റിനോ, കാര്‍ഡുകള്‍ക്കോ പകരമായി മൊബൈല്‍ ഫോണും പാന്‍കാര്‍ഡും ഉപയോഗിച്ച് ഇഷ്ടമുള്ള ഉപകരണങ്ങള്‍ വാങ്ങാനുള്ള സൗകര്യമൊരുക്കുന്നു. അതും ലളിതമായ തവണ വ്യവസ്ഥകളിലൂടെ.
ഉപഭോക്താവിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ എന്നും പ്രതിജ്ഞാബദ്ധമണെന്ന് ഐസിഐസിഐ ബാങ്ക് അണ്‍സെക്വേർഡ് അസറ്റ്സ് മേധാവി പറയുന്നു. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ മൊബൈല്‍ നമ്പര്‍, പാന്‍, ഒടിപി ഉപയോഗിച്ച് റീട്ടെയില്‍ ഔട്ട്ലെറ്റുകളിലെ പിഒഎസ് മെഷീനില്‍ പ്രത്യേക ചാര്‍ജൊന്നും കൂടാതെ ഇടപാട് നടത്താനാകും.
ട്രെയിനിന്റെ എഞ്ചിനില്‍ കയറി സെല്‍ഫി; 14 വയസുകാരന് ഷോക്കേറ്റ് മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക